ഓട്ടോയിൽ നമ്പർ പ്ലേറ്റ് കുരുങ്ങി; ഇടിച്ചിട്ട് നിർത്താതെ പോയ കാർ യാത്രക്കാർ പിടിയിൽ

കോവളം: ഓട്ടോയിൽ ഇടിച്ച് നിർത്താതെ പോയ കാർ യാത്രക്കാരെ കോവളം ജങ്ഷനിൽ വച്ച് പൊലീസ് പിടികൂടി. കോവളം ബൈപാസിൽ കല്ലുവെട്ടാൻകുഴി ക്രൈസ്റ്റ് കോളജിന് സമീപം ചൊവ്വ വൈകീട്ടായിരുന്നു അപകടം. ഓട്ടോയിൽ കാറിന്റെ നമ്പർ പ്ലേറ്റ് കുരുങ്ങിയത് വാഹനം തിരിച്ചറിയാൻ സഹായിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
കൊല്ലംകോട് സ്വദേശികളായ ഗർഭിണിയുൾപ്പെട്ട സംഘമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവർ ചാക്കയിലേക്ക് പോകുമ്പോൾ പിന്നാലെ എത്തിയ കാറാണ് ഇടിച്ചത്. കോവളം പൊലീസ് കേസെടുത്തു. കാറിലെ യാത്രക്കാർ മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.









0 comments