ഹയർ സെക്കൻഡറി തസ്തികമാറ്റ നിയമനം: യോഗ്യരായവരുടെ അഭാവത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ തസ്തികമാറ്റ നിയമനത്തിന് യോഗ്യരായവർ ഇല്ലാത്തപക്ഷം ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം. 2020 ഡിസംബർ 29നു ശേഷം എച്ച്എസ്എസ്ടി ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനങ്ങൾ നടത്തിയിട്ടില്ല.
2016 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 28 വരെ നടത്തിയ തസ്തികമാറ്റ നിയമനങ്ങളിലെ എൻജെഡി ഒഴിവുകളും നികത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി അധ്യാപകനിയമനങ്ങൾ കാലതാമസം കൂടാതെ നടക്കുന്നതിന് 2020 ഡിസംബർ 28 വരെ നടത്തിയ തസ്തികമാറ്റ നിയമനങ്ങളിലെ എൻജെഡി ഒഴിവുകൾ നികത്തുന്നതിനും അതിനു തുടർച്ചയായി സീനിയോറിറ്റി അടിസ്ഥാനത്തിൽ 2020 ഡിസംബർ 28നു ശേഷമുള്ള എച്ച്എസ്എസ്ടി ജൂനിയർ തസ്തികമാറ്റ നിയമനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുമാണ് നേരിട്ടുള്ള നിയമന ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിട്ടത്.
ഹയർ സെക്കൻഡറി ജൂനിയർ ബൈ ട്രാൻസ്‌ഫർ നിയമനങ്ങൾ പിഎസ്‌സി മുഖേന നടത്തുന്നതിനായി ചട്ടഭേഗദഗതി വരുത്തിയെങ്കിലും മറ്റൊരു ഭേദഗതി പിഎസ്‌സി നിർദേശിച്ചതിനാൽ ഇത് നടപ്പാക്കാനായില്ല.
എന്നാൽ നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ നേരിട്ട് തസ്തികമാറ്റ നിയമനം നടത്തുന്നതിന് നിയമസഭാ സമിതി അംഗീകാരം നൽകിയിട്ടുണ്ട്.









0 comments