ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെ ചവറ്റുകുട്ടയിലെറിയുന്ന പ്രാകൃത നടപടിയാണ് ആര്‍എസ്എസിന് : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യാനന്തരം ആർജ്ജിച്ച ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബിജെപി ഭരണത്തിൻ കീഴിൽ ആർഎസ്എസ് ചെയ്യുന്നതെന്ന് മന്ത്രി ആർ ബിന്ദു. മനുവാദത്തിൽ ഊന്നിയ മതരാഷ്ട്രനിർമ്മിതിയാണ് അവരുടെ ലക്ഷ്യം.
അതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് സർവകലാശാലകളെയും ബൗദ്ധിക കേന്ദ്രങ്ങളെയും കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നത്. അതിന് തുടർച്ചയായാണ് കേരളത്തിന്റെ വിശ്വാംഗീകാരമുള്ള അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയോടെ ആർഎസ്എസ് അനുകൂലികൾ ജ്ഞാനസഭ സമ്മേളനം. കേരളത്തിന്റെ ചരിത്രത്തെയും ഭാവിയെയും ഇല്ലായ്മ ചെയ്യാനുള്ള വിജ്ഞാനവിരോധ നീക്കമാണിത്.
അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കൊണ്ടുകെട്ടാൻ കൂട്ടുനിന്ന വിസിമാർ അക്കാദമിക് സമൂഹത്തിന് മുമ്പിൽ തലകുമ്പിട്ടു നിൽക്കേണ്ടി വരുമെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.









0 comments