'ജാനകി' എന്തിന് ഒഴിവാക്കണം; സെൻസർ ബോർഡിനെതിരെ ഹൈക്കോടതി

JSK
വെബ് ഡെസ്ക്

Published on Jun 27, 2025, 03:26 PM | 1 min read

കൊച്ചി: സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. സെൻസർ ബോർഡ് തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സിനിമയുടെ പ്രദർശനനാനുമതിക്ക് കാലതാമസംനേരിട്ടതിനെ തുടർന്നാണ് അണിയറപ്രവർത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.


ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂൺ 12നാണ് ചിത്രം ഇ-സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.


ജൂൺ 27നാണ് ച്ത്രം പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. സിനിമയുടെ പരസ്യത്തിനും വിതരണത്തിനുമായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നതായും സിനിമ യഥാസമയം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ​ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിർമാതാവ് ഹർജിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home