പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് നിർത്താനാണ് ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മൂന്നാഴ്ച കൂടി സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി തിങ്കളാഴ്ച കോടതിയെ അറിയിച്ചിരുന്നു. നാലാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. ഹർജി വീണ്ടും പരിഗണിക്കുമ്പോൾ നിർമാണ പുരോഗതി ദേശീയ പാത അതോറിറ്റി കോടതിയെ അറിയിക്കണം. അതിനുശേഷം ടോൾ പിരിവിൽ തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.









0 comments