ശക്തമായ കാറ്റും മഴയും: പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

heavy rain
വെബ് ഡെസ്ക്

Published on Sep 26, 2025, 08:14 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തി.


മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതുക്കിയ പ്രവചനം. ഇതുപ്രകാരം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത .


11 മുതൽ 20 സെന്റിനീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴസാധ്യതയുണ്ട്. ഇവിടെ 7 മുതൽ11 സെന്റിമീറ്റർ ലഭിച്ചേക്കും. ഈ ജില്ലകളിൽ മഞ്ഞ് അർട്ട് പ്രഖ്യാപിച്ചു. മലയോര ജില്ലകളിൽ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത നിലനിൽക്കുന്നതായും രാത്രിയടക്കം ശക്തമായ മഴയുണ്ടാകുമെന്നും സംസ്ഥാന ദുരന്തനിവാരണവകുപ്പ് അറിയിച്ചു.


തീരങ്ങൾ കേന്ദ്രീകരിച്ചും സുരക്ഷ മുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി ശനിയാഴ്ച വരെ വിലക്ക് തുടരും. മണിക്കൂറിൽ അമ്പത് മുതൽ അറുപത് കിലേമീറ്റർ വരെവേ​ഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് .ഇതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്


മധ്യകിഴക്കൻ ബം​ഗാൾ‌ ഉൾക്കടലിൽ ശക്തികൂടിയ ചക്രവാദ ചുഴി നിലനിൽക്കുന്നു.ഇതിന്റ സ്വാധമാണ് കേരളത്തിൽ മഴയ്ക്കും കാറ്റിനും കാരണമായിരിക്കുന്നത് എന്ന് കേരള കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു . അടുത്ത് 12 മണിക്കൂറിൽ ചക്രവാദ ചുഴി ന്യൂനമർദമാകാൻ സാധ്യതയുണ്ട്.അതിനാലാണ് അടുത്ത മൂന്ന് ദിവസം പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home