കനത്ത മഴ ; 4 ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മേലാറന്നൂര്‍ തോട്ടുവരമ്പിലെ 72 വയസ്സായ ബേബിയെ അഗ്നിരക്ഷാസേനാംഗങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വെള്ളിയാഴ്‌ച കനത്ത മഴ. തിരുവനന്തപുരത്തും നെയ്യാറ്റിൻകരയിലും 150 മി.മീ. അധികം മഴ രേഖപ്പെടുത്തി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി.
ശനിയാഴ്‌ച തെക്കൻ കേരളത്തിൽ മഴയ്‌ക്ക് ശക്തി കുറയുമെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിശക്ത മഴയുണ്ടാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ), എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. ന്യൂനമർദം ശനി രാവിലെയോടെ ആന്ധ്ര, ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. അടുത്ത ദിവസങ്ങളിലും മധ്യ കേരളത്തിലും വടക്കൻ കേരത്തിലും വ്യാപക മഴയുണ്ടാകും.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായർവരെ മീൻപിടിക്കാൻ പോകരുത്.









0 comments