കളമശ്ശേരി സ്ഫോടനത്തിലെ വിദ്വേഷപരാമർശം; രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിൽ ഇന്റർപോളിന്റെ സഹായം തേടാൻ അനുമതി

കൊച്ചി: കളമശ്ശേരി സ്ഫോടന സമയത്ത് നടത്തിയ വിദ്വേഷപരാമർശങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായം തേടാൻ അനുമതി നൽകി സർക്കാർ. സ്ഫോടനം നടന്നയുടൻ വിദ്വേഷം പരത്തുന്ന പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനാണ് കേസ്. മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് രാജീവ് ചന്ദ്രശേഖർ പങ്കുവച്ചത്.
സംഭവം വിവാദമായപ്പോൾ ആ പോസ്റ്റുകൾ രാജീവ് പിൻവലിച്ചിരുന്നു. പോസ്റ്റുകൾ വീണ്ടെടുക്കാനും അവ മ്യൂച്വൽ ലീഗൽ അസിസ്റ്റന്റ് വഴി ലഭിക്കാനുമാണ് സംസ്ഥാനപോലീസിലെ ഇന്റർപോൾ ലെയ്സൻ ഓഫീസറായ ഐജിക്ക് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി അനുമതിനൽകിയത്.









0 comments