എസ്ഐആർ തിടുക്കപ്പെട്ട് നടപ്പാക്കുന്നത് ആശങ്കയുളവാക്കുന്നത്; സർവകക്ഷിയോഗം ചേരും: മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്ഐആർ) തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്കു തന്നെ വെല്ലുവിളി ഉയർത്തുന്ന നീക്കമാണിത്. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം അംഗീകരിച്ചിരുന്നു.
രാഷ്ട്രീയ പാർടികളുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും നിർദേശം അവഗണിച്ചാണ് എസ്ഐആർ നടത്തുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഇപ്പോൾ പ്രായോഗികമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതാണ്. ഈ തീരുമാനം എതിർക്കപ്പെടേണ്ടതാണ്. ഇതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു സർവകക്ഷിയോഗം വിളിച്ചുചേർക്കും. നവംബർ 5 വൈകിട്ട് നാലിന് സർവകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.









0 comments