Deshabhimani

‌'ഓടിക്കൂടിയവരുടെ കണ്ണീരിൽ കുതിർന്ന കഥയാണ് എനിക്ക് കേൾക്കാനായത്'; കുടിയിറക്കലിനെതിരെ മണ്ണിന്റെ മക്കൾ: ഡോ . വി ശിവദാസൻ എഴുതുന്നു

V SHIVADASAN
വെബ് ഡെസ്ക്

Published on May 24, 2025, 10:09 PM | 2 min read


ഹരിയാനയിലെ കയ്തൽ ജില്ലയിലെ പോളഡെന്ന പ്രദേശത്തെ താമസക്കാരായ ഇരുനൂറ്റിയാറ് കുടുംബങ്ങൾ കുടിയറക്ക് ഭീക്ഷണിയെ അഭിമുഖീകരിക്കുകയാണ്. അവർക്ക് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) കുടിയിറക്ക് നോട്ടീസ് നൽകിയിരിക്കുന്നു. അവരുടേയും അവരുടെ അച്ചനമ്മമാരുടേയും ചോരയും വിയർപ്പും ചാലിച്ചുണ്ടാക്കിയ അവരുടെ വീടും വിട്ടുപറമ്പും ഫലവൃക്ഷങ്ങളും കൃഷിയിടവുമെല്ലാം അവരിൽ നിന്നും പിടച്ചെടുക്കുമത്രെ. ഹരിയാന കർഷക തൊഴിലാളി യൂണിയന്റെ നേതാക്കൾ കയ്തൽ ജില്ലയിലെ പോളെഡെന്ന പ്രദേശത്തേക്ക് എന്നെയും കൂട്ടി പോകുമ്പോൾ സമയം വൈകുന്നേരം അഞ്ച്മണിയോടടുത്തിരുന്നു'- ഡോ. വി ശിവദാസൻ എം പി



ഫേസ്ബുക്ക് കുറിപ്പ്


കുടിയിറക്കലിനെ ചെറുക്കാൻ ഹരിയാനയിലെ കയ്തൽ ജില്ലയിൽ

മണ്ണിന്റെ മക്കൾ..


ഹരിയാന കർഷക തൊഴിലാളി യൂണിയന്റെ നേതാക്കൾ കയ്തൽ ജില്ലയിലെ പോളെഡെന്ന പ്രദേശത്തേക്ക് എന്നെയും കൂട്ടി പോകുമ്പോൾ സമയം വൈകുന്നേരം അഞ്ച്മണിയോടടുത്തിരുന്നു. മുൻകൂട്ടിയുള്ള അറിയിപ്പുകളൊന്നുമില്ലാതെയാണ് ഞങ്ങളവിടെയെത്തിയത്. കാറിൽ നിന്നും അവിടെയിറങ്ങുമ്പോൾ നാലഞ്ചുപേർ മാത്രമാണവിടെ ഉണ്ടായിരുന്നത്. പിന്നീടാ പ്രദേശത്തെ വീടുകളിൽ നിന്നാളുകൾ ഓടി കൂടുകയായിരുന്നു. പിന്നെ അവരുടെ കണ്ണീരിൽ കുതിർന്ന കഥയാണെനിക്ക് കേൾക്കാനായത്..


ഹരിയാനയിലെ കയ്തൽ ജില്ലയിലെ പോളഡെന്ന പ്രദേശത്തെ താമസക്കാരായ ഇരുനൂറ്റിയാറ് കുടുംബങ്ങൾ കുടിയറക്ക് ഭീക്ഷണിയെ അഭിമുഖീകരിക്കുകയാണ്. അവർക്ക് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) കുടിയിറക്ക് നോട്ടീസ് നൽകിയിരിക്കുന്നു. അവരുടേയും അവരുടെ അച്ചനമ്മമാരുടേയും ചോരയും വിയർപ്പും ചാലിച്ചുണ്ടാക്കിയ അവരുടെ വീടും വിട്ടുപറമ്പും ഫലവൃക്ഷങ്ങളും കൃഷിയിടവുമെല്ലാം അവരിൽ നിന്നും പിടച്ചെടുക്കുമത്രെ.


V SHIVADASAN 1.

സാധാരണക്കാരും പാവപ്പെട്ടവരുമായ ആ മനുഷ്യരെ കുടിയിറക്കാൻ ഹരിയാനാ സർക്കാർ എല്ലാ പിന്തുണയും നൽകുകയാണ്. അതിനായി പോലീസിനെയുൾപ്പെടെ ഉപയോഗിക്കാനാണവർ ശ്രമിക്കുന്നത്. കുടിയൊഴിപ്പിക്കാൻ നോട്ടിസ് നൽകിയവർ പറയുന്നത് പൊളഡെന്ന സ്ഥലത്താണ് രാമായണ കഥയിലെ രാവണന്റെ മുത്തച്ചൻ ജിവിച്ചിരുന്നതെന്നാണ്. അവിടെ അദ്ദേഹത്തിന്റെ വിടും (കോട്ട) മറ്റും നിർമ്മിച്ചിരുന്നുവെന്നുമാണ് ! അപ്പോൾ ഒരു സ്ഥലത്ത് ഇതിഹാസത്തിലെ ഒരു കഥാപാത്രം ജീവിച്ചെന്നു പറഞ്ഞാൽ ഇപ്പോഴവിടെ ജീവിക്കുന്നവർ പട്ടയവും കൈവശാവകാശരേഖയുമൊന്നും സൂക്ഷിക്കാൻ പാടില്ലെന്നാണോ?



പുരാണേതിഹാസത്തിലുള്ളൊരു കഥാപാത്രം ജനിച്ചതോ ജീവിച്ചതോ ആയിരുന്ന പ്രദേശങ്ങൾ, അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങളുടെ അകന്ന ബന്ധുക്കൾ ജീവിച്ചിരുന്നെന്ന് പറയപ്പെടുന്ന പ്രദേശങ്ങൾ, മനുഷ്യവാസം പാടില്ലാത്ത പ്രദേശങ്ങളായിരിക്കണമെന്നെന്തിനാണ് ശഠിക്കുന്നത്? ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ദുരിതവും കഷ്ട്ടപ്പാടുംമാത്രം സമ്മാനിക്കാൻ വേണ്ടിയാകരുത് പുരാണേതിഹാസങ്ങളുടെ വായനയും പഠനവും നടക്കേണ്ടത്. പോളഡിലെ മനുഷ്യരുടെ കിടപ്പാടങ്ങളും കൃഷിപ്പാടങ്ങളും അവരിൽ നിന്നും കൈയ്യേറാൻ ഒരാൾക്കും അവകാശമില്ല. അവരെ സംരക്ഷിക്കാൻ ഹരിയാനയിലെ സർക്കാരും യൂണിയൻ സർക്കാരും തയ്യാറാകുകതന്നെ വേണം.

“കുടിയിറക്കപ്പെടും കൂട്ടരെ, കുടിയിറക്കപ്പെടും കൂട്ടരെ…..

……………………….”




deshabhimani section

Related News

View More
0 comments
Sort by

Home