ഹരിതകേരളം മിഷൻ പരിസ്ഥിതി സംഗമത്തിന് സമാപനം

തിരുവനന്തപുരം : ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമത്തിന് സമാപനം. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യ പരിപാലനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്നീ മികച്ച മാതൃകകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിസ്ഥിതി സംഗമം മികച്ച ജനകീയ വിദ്യാഭ്യാസ പരിപാടിയായി മാറി. 2025 മാര്‍ച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്തത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുവരുന്ന മികച്ച മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 15 അവതരണങ്ങളും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് 25, നെറ്റ് സീറോ കാര്‍ബണ്‍ കേരളവുമായി ബന്ധപ്പെട്ട് 10ഉം പച്ചത്തുരുത്തുകളുടെ മാതൃകാ പ്രവര്‍ത്തനങ്ങളായി 13ഉം അവതരണങ്ങളാണ് രണ്ട് സമാന്തര വേദികളിലായി അവതരിപ്പിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ വിദഗ്ധരുടെ പാനലാണ് ഈ അവതരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പരിസ്ഥിതി സംഗമം സമാപന സെഷനില്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി എൻ സീമ വിതരണം ചെയ്തു. രണ്ട് ദിവസം നടന്ന പരിസ്ഥിതി സംഗമത്തില്‍ 14 ജില്ലകളില്‍ നിന്നായി ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു.









0 comments