ഹരിതകർമ 
സേനാംഗങ്ങൾക്ക് 
ഓണസമ്മാനമായി 
1250 രൂപ വീതം: 
മന്ത്രി എം ബി രാജേഷ്

harithakarmasena onam gift
വെബ് ഡെസ്ക്

Published on Aug 28, 2025, 02:09 AM | 1 min read


തിരുവനന്തപുരം

ഹരിതകർമ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതം നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കഴിഞ്ഞ വർഷം നൽകിയ ഉത്സവബത്ത 1000 രൂപയായിരുന്നു. തനത് ഫണ്ടിൽനിന്ന്‌ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.


കേരളത്തെ മാലിന്യമുക്തമാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്കുള്ള ഓണസമ്മാനമാണ് ഈ വർധിപ്പിച്ച ഉത്സവബത്തയെന്ന് മന്ത്രി പറഞ്ഞു.


കേരളത്തിലെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിലെ മുന്നേറ്റത്തിലും നാടും നഗരവും വൃത്തിയോടെ സൂക്ഷിക്കുന്നതിലും ഹരിതകർമ സേന ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. സേനയ്ക്ക് നേരെയുള്ള അധിക്ഷേപങ്ങളെയും വെല്ലുവിളികളെയും സർക്കാർ കർശനമായി നേരിടുകയും കേരളത്തിന്റെ ശുചിത്വസേനയെ ചേർത്തുപിടിക്കുകയും ചെയ്തിരുന്നു. ആ കരുതലാണ് ഉത്സവബത്തയുടെ കാര്യത്തിലും തുടരുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home