മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം; സ്ക്രീനിങ് ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം നല്‍കുന്നതിനായുള്ള വിധി നിര്‍ണയ പ്രക്രിയകള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനം, കലാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, കാവുകള്‍, കണ്ടല്‍ പച്ചത്തുരുത്തുകള്‍, ദേവഹരിതം, സ്കൂളുകള്‍, മുളന്തുരുത്തുകള്‍ എന്നീ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍.
കാസര്‍കോട് ജില്ലയില്‍ നിന്നും അജാനൂര്‍ ഗ്രാമപഞ്ചായത്ത്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ ജില്ലയില്‍ നിന്നും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്, പായം ഗ്രാമപഞ്ചായത്ത്, വയനാട് ജില്ലയില്‍ നിന്നും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, മുട്ടില്‍ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലയില്‍ നിന്നും കോഴിക്കോട് കോര്‍പ്പറേഷന്‍, ബാലുശ്ശേറി ഗ്രാമപഞ്ചായത്ത്, ഉള്ള്യേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയില്‍ നിന്നും പെരിന്തല്‍മണ്ണ നഗരസഭ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്, പൊന്നാനി നഗരസഭ, തൃശൂര്‍ ജില്ലയില്‍ നിന്നും വരവൂര്‍ ഗ്രാമപഞ്ചായത്ത്, എളവള്ളി ഗ്രാമപഞ്ചായത്ത്, മാടക്കത്തറ ഗ്രാമപഞ്ചായത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയില്‍ നിന്നും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്, കൊടുമ്പ് ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്, വാളകം ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്, വെളിയം ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടയിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്, ആലപ്പുഴയിലെ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്ത്, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവരാണ് ബുധനാഴ്ച സ്ക്രീനിങ്ങില്‍ പങ്കെടുത്തത്.
13-ാം തീയതി വരെയാണ് സ്ക്രീനിങ്. 15 ന് സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്‍ക്കുള്ള പുരസ്കാര പ്രഖ്യാപനം നടക്കും. 16 ന് തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പച്ചത്തുരുത്ത് പുരസ്കാര ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.









0 comments