പാതിവില തട്ടിപ്പ്: കെഎൻ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പാതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പും ഉൾപ്പെടെ വാഗ്‌ദാനംചെയ്‌ത് വഞ്ചിച്ച കേസിൽ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ മൂന്നാം പ്രതിയാണ് ആനന്ദകുമാർ.
നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം തള്ളിയതോടെ ക്രൈംബ്രാഞ്ച് സംഘം ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. പാതിവില തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് സംഘപരിവാർ സഹയാത്രികനായ കെ എൻ ആനന്ദകുമാർ.
തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ’ ട്രസ്‌റ്റിന്റെ ആജീവനാന്ത ചെയർമാനാണ് ആനന്ദകുമാര്‍. തിരുവനന്തപുരം ശാസ്‌തമംഗലം സബ് രജിസ്‌ട്രാർ ഓഫീസിൽ 2024 ഫെബ്രുവരി 13നാണ് ഇന്ത്യൻ ട്രസ്‌റ്റ് ആക്ടുപ്രകാരം നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ രജിസ്‌റ്റർ ചെയ്‌തത്.
0 comments