എ എൻ രാധാകൃഷ്‌ണനെ ഉടൻ ചോദ്യംചെയ്യും

കൊച്ചി : പാതിവിലതട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കെ എൻ ആനന്ദകുമാറിനെ ചോദ്യം ചെയ്യുന്നതിൽനിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനെ ചോദ്യംചെയ്യുന്നത് ക്രൈംബ്രാഞ്ച് വേഗത്തിലാക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
എ എൻ രാധാകൃഷ്‌ണനും അനന്തു കൃഷ്‌ണനും ആനന്ദകുമാറും ചേർന്നാണ് 2023ൽ ഇരുചക്രവാഹന വിതരണപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമിട്ടത്. മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തു കൃഷ്‌ണന്റെയും ജീവനക്കാരുടെയും മൊഴിയുണ്ട്.
0 comments