പാതിവില തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. ഹാജരാകാനായി നോട്ടീസ് ലഭിച്ച രാധാകൃഷ്ണൻ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിലെത്തിയെങ്കിലും മാധ്യമങ്ങളെ കണ്ടതോടെ മടങ്ങുകയായിരുന്നു. മുഖ്യപ്രതി അനന്തുകൃഷ്ണനുമായി എ എൻ രാധാകൃഷ്ണൻ പ്രസിഡന്റായ സൈൻ സൊസൈറ്റി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന് നോട്ടീസ് അയച്ചത്.
അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തുകൃഷ്‌ണന്റെ മൊഴിയുണ്ട്. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതൽ അനന്തു കൃഷ്‌ണനുമായി രാധാകൃഷ്‌ണൻ സഹകരിച്ചിരുന്നു. സൈൻ 42 കോടി നൽകാൻ ഇടയായ സാഹചര്യം ചോദ്യംചെയ്യലിൽ രാധാകൃഷ്‌ണന് വിശദീകരിക്കേണ്ടിവരും.
0 comments