മലയാളികളടക്കം ഇന്ത്യയിൽനിന്ന്‌ 1,22,518 തീർഥാടകർ

ഹജ്ജ് തീര്‍ഥാടനത്തിന് 
ഇന്ന് തുടക്കം ; ഇത്തവണ അറഫ പ്രഭാഷണം മലയാളത്തിലും

hajj pilgrimage
avatar
അനസ് യാസിന്‍

Published on Jun 04, 2025, 02:28 AM | 1 min read



മനാമ

മിനായിലെ രാപാർപ്പോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ബുധനാഴ്ച തുടക്കമാകും. വ്യാഴാഴ്ചയാണ് പ്രധാന ചടങ്ങായ അറഫ സംഗമം. അറഫ ദിനത്തിൽ ഉയർന്ന താപനില പ്രതീക്ഷിക്കുന്നതിനാൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ തീർഥാടകർ ക്യാമ്പുകളിൽ തുടരണമെന്ന് അധികൃതർ അഭ്യർഥിച്ചു.


തിരക്ക് കുറയ്ക്കാൻ ചൊവ്വ രാത്രിയോടെ തീർഥാടകർ ആദ്യനാൾ താമസിക്കുന്ന മിനാ താഴ്‌വരയിലേക്ക് നീങ്ങിത്തുടങ്ങി. ഇവിടെ രണ്ടുലക്ഷത്തോളം തമ്പുകൾ തയ്യാറാണ്‌. മിനാ, കിദാന ടവറുകളിലും താമസിക്കാം. മലയാളികളടക്കം ഇന്ത്യയിൽനിന്നെത്തിയ 1,22,518 തീർഥാടകരെ മിനായിൽ സുരക്ഷിതമായി എത്തിക്കാൻ തയാറെടുപ്പുകൾ പൂർത്തിയായതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. 18 ലക്ഷത്തോളം പേർ ഇത്തവണ ഹജ്ജ് നിർവഹിക്കുമെന്നാണ് പ്രതീക്ഷ. മക്കയിൽ 17 ലക്ഷത്തോളം തീർഥാടകർ എത്തി.


വ്യാഴം രാവിലെയോടെ അറഫയിൽ എത്തുന്ന തീർഥാടകർ മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളി പുലർച്ചയോടെ മിനായിൽ തിരിച്ചെത്തും. അവിടെ മൂന്നുദിവസം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഇത്തവണ അറഫ പ്രഭാഷണം മലയാളത്തിലും കേൾക്കാനാകും. ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയാണ്‌ ബലിപെരുന്നാൾ.


താപനില ഉയരുന്നതിനാൽ മക്കയിലെ മസ്ജിദുൽ ഹറമിൽ ലോകത്തിലെ ഏറ്റവും വലിയ ശീതീകരണ സംവിധാനം ഏർപ്പെടുത്തി. 1,55,000 ടൺ ശേഷിയുള്ള സംവിധാനം പള്ളിയിലെ താപനില 22 ഡിഗ്രി സെൽഷ്യസിനും 24നും ഇടയിൽ നിലനിർത്തും.



deshabhimani section

Related News

View More
0 comments
Sort by

Home