കൊച്ചിയിൽനിന്ന് 1436 തീർഥാടകർ മക്കയിലെത്തി

നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിനായി കൊച്ചി വിമാനത്താവളംവഴി 1436 തീർഥാടകർ മക്കയിലെത്തി. ഇതിൽ 444 പേർ പുരുഷന്മാരും 992 പേർ വനിതകളുമാണ്. അഞ്ച് വിമാനങ്ങളാണ് ഇതുവരെ സർവീസ് നടത്തിയത്. ശനി രാത്രിയും ഞായർ രാവിലെയുമായി പുറപ്പെട്ട വിമാനങ്ങളിൽ 572 വനിതാ തീർഥാടകരാണ് ഉണ്ടായിരുന്നത്. വനിതകൾക്കുമാത്രമായുള്ള അവസാനത്തെ വിമാനം 21ന് പകൽ 11.30ന് പുറപ്പെടും. ഞായർ പകൽ 3.27ന് പുറപ്പെട്ട വിമാനത്തിൽ 152 പുരുഷന്മാരും 137 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഒരു വിമാനത്തിൽ 284 പേരും യാത്രയാകും.
ലക്ഷദ്വീപിൽനിന്നുള്ള സംഘം തിങ്കളാഴ്ച ഹജ്ജ് ക്യാമ്പിലെത്തും. ചൊവ്വ രാത്രി 8.20നാണ് ഇവർ യാത്രയാവുക. 58 പുരുഷന്മാരും 54 സ്ത്രീകളുമാണ് ലക്ഷദ്വീപിൽനിന്നുള്ളത്. ഇവരുടെ സേവനത്തിനായി ഒരു ഹജ്ജ് ഇൻസ്പെക്ടറുമുണ്ട്. ലക്ഷദ്വീപിൽനിന്നുള്ള സംഘത്തെ ഹജ്ജ് കമ്മിറ്റിയുടെയും സംഘാടകസമിതിയുടെയും നേതൃത്വത്തിൽ ക്യാമ്പിൽ സ്വീകരിക്കും.
ഞായറാഴ്ച നടന്ന യാത്രയയപ്പുസംഗമത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സക്കീർ, എം എസ് അനസ് ഹാജി, നൂർ മുഹമ്മദ് നൂർഷ, ഹജ്ജ് സെൽ ഓഫീസർ വൈ ഷമീർഖാൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments