എച്ച് കെ ദാമോദരൻ അന്തരിച്ചു

കാഞ്ഞങ്ങാട്: എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ കാഞ്ഞങ്ങാട് കുശാൽ നഗറിലെ എച്ച് കെ ദാമോദരൻ (72) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കുന്നുമ്മൽ സഹകരണാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
എച്ച് കെ ദാമോദരൻ സ്ഥാപിച്ച കുശാൽ നഗർ ഇ കെ നായനാർ സ്മാരക ഗ്രന്ഥലയം പരിധിയിൽ വീടുകൾ കയറിയിറങ്ങി പുസ്തകവിതരണം നടത്തിയതിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. നാലു നോവലുകൾ രചിച്ച അദ്ദേഹം എഴുതി തീർത്ത 'ഉടിഞ്ചൽ' നോവൽ ഈയിടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ദേശാഭിമാനി ബാലസംഘത്തിന്റെ ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ്, ഉത്തരമേഖല കമ്മിറ്റി അംഗം, എസ്‌എഫ്ഐ കാഞ്ഞങ്ങാട് ഏരിയ കൺവീനർ, കാഞ്ഞങ്ങാട് പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹത്തെ പൊലീസ് ക്രൂരമായി മർദിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. കാസർകോട് ജില്ലാ സഹകരണബാങ്കിൽ ബിൽ കലക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പി മീനാക്ഷി (കോഴിക്കോട് വെസ്റ്റ്ഹിൽ). മക്കൾ: എച്ച് കെ ദിവ്യ, എച്ച് കെ ദീഷ്മ, എച്ച് കെ ദൃശ്യ. സഹോദരങ്ങൾ: കെ ഗോവിന്ദൻ, എച്ച് ചാത്തു, എച്ച് കെ രവീന്ദ്രൻ, എച്ച് നാരായണൻ, പരേതനായ കെ ബാലൻ.









0 comments