റേഷൻ വ്യാപാരികളുടെ ന്യായമായ സമരങ്ങൾക്ക് സർക്കാർ എതിരല്ല: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ലെന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രത്തിനെതിരാണ്. ഒരു മാസത്തെ റേഷൻ വിതരണത്തിന് 33.5 കോടി രൂപ കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ കമ്മീഷൻ പാക്കേജ് പരിഷ്കരിക്കുക, കമ്മീഷൻ അതാത് മാസം തന്നെ നൽകുക എന്നിവയാണ് രണ്ട് ഡിമാൻ്റുകൾ. ഇതിനെ പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സർക്കാരിനുള്ളതതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും ശക്തമായ പൊതുവിതരണ സംവിധാനം ഉള്ള സംസ്ഥാനമാണ് കേരളം. ഇതിനെ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിവരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments