രാഷ്ട്രീയ അജണ്ടയാണ് ഗവർണർമാർ സർവകലാശാലയിൽ നടപ്പിലാക്കുന്നത്: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : സ്വന്തം രാഷ്ട്രീയ അജണ്ടയാണ് ഗവർണർമാർ സർവകലാശാലയിൽ നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലകളിൽ മുന്നേയും ഗവർണർമാർ ചാൻസലർമാരായിരുന്നു. അവരെല്ലാം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണാറായതു മുതലാണ് ഇത്തരം തർക്കങ്ങൾ തുടങ്ങുന്നത്. അക്കാദമിക മികവും യോഗ്യതകളും അഡ്മിനിസ്ട്രേറ്റീവ് കപ്പാസിറ്റിയുമുള്ളവരാണ് വൈസ് ചാൻസിലർമാരായി നിയമിതരാകേണ്ടത്.
നമ്മുടെ സർവകലാശാലകൾ മികവാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുകയും സാഹചര്യമാണിത്. ലോകോത്തര നിലവാരത്തിലേക്ക് നമ്മുടെ സർവകലാശാലകൾ വളരുന്ന ഘട്ടമാണ്. അപ്പോഴാണ് ആർആർഎസ്എസ് അനുഭാവമുള്ള അക്കാദമിക് മികവില്ലാത്ത വൈസ്ചൻസലർമാരെ തന്നിഷ്ടത്തോടെ ഗവർണർ നിയമിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്. സർക്കാരിന്റെ നിലപാട് ഗവർണറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
താല്‍ക്കാലിക വിസി നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളി ചാന്‍സലറായ ഗവർണർ തള്ളിയിരുന്നു. സാങ്കേതിക യുണിവേഴ്‌സിറ്റിയിലേക്ക് താല്‍കാലിക വിസി ആയി പ്രൊഫ പ്രവീണ്‍ , ഡോ ജയപ്രകാശ് ,ആര്‍ സജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍
നിര്‍ദേശിച്ചത്. ഈ പാനല്‍ തള്ളിയാണ് സിസാ തോമസിനേയും , ശിവപ്രസാദിനേയും ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്.









0 comments