"വിഭജനഭീതി ദിനം ആചരിക്കണം"; വി സിമാർക്ക് സർക്കുലറുമായി ഗവർണർ

രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: സർവകലാശാലകളിൽ കാവിവത്കരണ അജണ്ട ശക്തിപ്പെടുത്താൻ ഗവർണറുടെ നീക്കം. ആഗസ്ത് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ സർക്കലുർ പുറത്തിറക്കി.
സംഘപരിവാർ സംഘടനകളാണ് പൊതുവായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ആദ്യമായാണ് കേരളത്തിലെ സർവകലാശാലകളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനബന്ധിച്ച് ഇത്തരമൊരു പരിപാടി നടത്തണമെന്ന് നിർദേശിക്കുന്നത്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മതവിദ്വേഷം ഉയർത്തണമെന്ന ഉദ്ദേശത്തോടെയാണ് നീക്കമെന്ന് വിവിധ സംഘടനകൾ പ്രതികരിച്ചു.









0 comments