ആലപ്പുഴയിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി

ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പ ബിനുവും ജോൺകുട്ടിയുമാണ് കത്തിയുമായി നേർക്കുനേർ ഏറ്റുമുട്ടിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പകൽ 12 ഓടെയായിരുന്നു സംഭവം.
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും കുത്തേറ്റത്. പൊലീസെത്തി രണ്ട് ആംബുലൻസിലായി ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലും ഇവര്‍ പരസ്പരം പോർവിളി നടത്തി. കുത്തേറ്റ ഒരാളുടെ നില ഗുരുതരമെന്ന് ഡോക്ടർമാര്‍ പറഞ്ഞു. കത്തിക്കുത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.









0 comments