കരിപ്പൂരിൽ 90 ലക്ഷത്തിന്റെ സ്വർണം പിടിയിൽ

Karipur
വെബ് ഡെസ്ക്

Published on Sep 24, 2025, 09:30 PM | 1 min read

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ജിദ്ദയിൽനിന്നും കടത്താൻ ശ്രമിച്ച 843 ഗ്രാം സ്വർണമിശ്രിതമാണ് ബുധനാഴ്ച പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം കൂരിയാട് സ്വദേശി ഫസലു റഹ്മാ (35)നെ കസ്‌റ്റഡിയിലെടുത്തു.


ഇൻഡിഗോ 6 ഇ 66 വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ സ്വർണമാണ് പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി പായ്‌ക്ക്‌ ചെയ്ത് കാൽപ്പാദങ്ങൾക്കടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ആഭ്യന്തര വിപണിയിൽ 90 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം.




deshabhimani section

Related News

View More
0 comments
Sort by

Home