റാങ്കിങ്ങിൽ മന്ത്രി നേരത്തെതന്നെ വ്യക്തത വരുത്തിയത് ; എന്നിട്ടും വ്യാജ വാർത്ത തുടർന്ന് മനോരമ

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് മുതൽകൂട്ടാകുന്ന നിരവധി പദ്ധതികൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച കേരള ആഗോള നിക്ഷേപ ഉച്ചകോടിക്കിടെ വ്യാജ വാർത്തകൾ ചമച്ച് സർക്കാർ വിരുദ്ധത പ്രകടിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങ് കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർത്തലാക്കിയതാണെന്ന കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിൻ്റെ വാക്കിൽ ' തൂങ്ങിയാണ്' മനോരമയടക്കമുള്ള മാധ്യമങ്ങൾ വ്യാവസായിക വികസനത്തിൽ കേരള സർക്കാർ ഒന്നുമല്ലെന്ന് പ്രചരിപ്പിക്കുന്നത്.
വ്യവസായ മന്ത്രി തന്നെ നിരവധി തവണ വിശദീകരിച്ച് വ്യക്തത വരുത്തിയ വിഷയത്തിലാണ് യാതൊരു മടിയുമില്ലാതെ കള്ളങ്ങൾ മനോരമ പടച്ചുവിട്ടത്. 2021ൽ കേന്ദ്ര സർക്കാർ 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് നിർത്തലാക്കി’ പകരം ബി.ആർ.എ.പി അഥവാ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ റാങ്കിംഗ് തുടങ്ങിയെന്ന് പി രാജീവ് വ്യക്തമാക്കിയിരുന്നു. കേരള നിയമസഭയിലും മന്ത്രി പി രാജിവ് ഇക്കാര്യം ആവർത്തിച്ചിരുന്നു. പോയ വർഷം ബിആർപിയിലും കേരളം ഒന്നാം സ്ഥാനത്താണെന്നും
രാജീവ് വിവരിച്ചു.
അംഗീകാരം ഏറ്റുവാങ്ങിയതിൻ്റെ തൊട്ടടുത്ത ദിവസം നടത്തിയ വാർത്ത ‘സമ്മേളനത്തിൽ മന്ത്രി പി. രാജീവ് റാങ്കിംഗ് രീതിയിൽ വന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നു’. എന്നാൽ ഇതിനൊക്കെ ശേഷവും ജനങ്ങളേയും സർക്കാരിനേയും വെല്ലുവിളിച്ച് വ്യാജ വാർത്തകൾ തുടരുകയായിരുന്നു മനോരമ









0 comments