ആഗോള അയ്യപ്പ സംഗമം: തലേന്നുവന്ന ആളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് മൗനം- മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ആഗോള അയ്യപ്പസംഗമത്തിന്റെ തലേന്നുവന്ന് പ്രസ്‌താവന ഇറക്കിയ ആളിന്റെ ബന്ധുവിന്റെ വീട്ടിൽനിന്നുതന്നെ ദ്വാരപാലക ശിൽപ്പപാളി കണ്ടെത്തിയിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതേവരെ അതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇയാളെ പേരെടുത്ത് പറയുകയോ തള്ളിപ്പറയുകയോ ചെയ്‌തിട്ടില്ല. എല്ലാദിവസവും മാധ്യമപ്രവർത്തകരെ കാണുന്ന പ്രതിപക്ഷ നേതാവ് ഇയാളുടെ സ്വഭാവത്തെക്കുറിച്ചോ ഇയാൾ ചെയ്‌ത കുറ്റകൃത്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. എന്നാൽ, പുകമറ സൃഷ്ടിക്കുന്ന പ്രസ്‌താവനകൾക്ക് കുറവില്ലതാനും. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. ശബരിമല വിഷയം ചർച്ചചെയ്യാൻ തയ്യാറാകാതെ നിയമസഭയിൽനിന്നു പ്രതിപക്ഷം ഒളിച്ചോടി. ഭരണപക്ഷം തയ്യാറായിട്ടും ചർച്ച വേണ്ട എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇങ്ങനെയൊരു പ്രതിപക്ഷം ലോക ജനാധിപത്യ വ്യവസ്ഥയിൽതന്നെ അത്ഭുതമാണെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments