ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്സ് ഇന്ന് കേരളത്തിലെത്തും

ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്സ്
തിരുവനന്തപുരം : പ്രശസ്ത ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്സ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. ഇന്ത്യയിലെ ഏഴ് നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ‘കിങ് ഓഫ് ദ് റോഡ് -ദി ഇന്ത്യ ടൂർ’ പരിപാടിയുടെ ഭാഗമായാണ് സന്ദർശനം. അദ്ദേഹത്തിന്റെ 18 സിനിമകൾ തിങ്കളാഴ്ച കൈരളി, ശ്രീ, നിള എന്നീ തീയറ്ററുകളിൽ പ്രദർശിപ്പിക്കും. സൗജന്യ പാസുകൾ ജവാഹർ നഗറിലെ ഗൊയ്ഥെ സെൻട്രം ഓഫിസിൽനിന്നു ലഭിക്കും. ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമാ പ്രവർത്തകർക്കുമായി വെൻഡേഴ്സിന്റെ മാസ്റ്റർ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, വിം വെൻഡേഴ്സ് ഫൗണ്ടേഷൻ, ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും പിന്തുണയോടെയാണ് പരിപാടി. വെൻഡേഴ്സ് റെട്രോസ്പെക്ടിവ് ഇന്ത്യ ടൂർ ഈ മാസം 5ന് മുംബൈയിലാണ് ആരംഭിച്ചത്.









0 comments