കേരളത്തിൽ പകുതിയിലേറെ വിദ്യാർഥികളും സർക്കാർ സ്‌കൂളിൽ

ന്യൂഡൽഹി
കേരളത്തിൽ പകുതിയിലേറെ വിദ്യാർഥികളും പഠിക്കുന്നത് സർക്കാർ സ്‌കൂളിലെന്ന് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ സർവേ ഫലം. സർക്കാർ സ്‌കൂളുകളിൽ 52 ശതമാനവും സ്വകാര്യ സ്‌കൂളുകളിൽ 45 ശതമാനവും വിദ്യാർഥികളും പഠിക്കുന്നു. വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കുന്നതിൽ പണം നിക്ഷേപിക്കുന്നതിലും ചെലവഴിക്കുന്നതിലും കേരളം മുന്നിലാണ്.
സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമേ 32 ശതമാനം വിദ്യാർഥികൾക്കും ട്യൂഷൻ സൗകര്യവും മാതാപിതാക്കൾ ഉറപ്പാക്കുന്നു. ബാഗ്, ബുക്ക്, വസ്‌ത്രങ്ങൾ എന്നിവ ഒരുക്കുന്നതിലും കേരള സമൂഹം മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്. വിദ്യാർഥികൾക്ക് സർക്കാർ സ്‌കോളർഷിപ്പ് നൽകുന്ന കാര്യത്തിലും ദേശീയ ശരാശരിയെക്കാൾ മുകളിലാണ്.









0 comments