ജെൻഡർ ഓഡിറ്റ് നടത്തും
ഹയർസെക്കൻഡറിക്കും ലിംഗസൗഹൃദ പാഠപുസ്‌തകം

മൂന്നാംക്ലാസ് പാഠപുസ്തകത്തിലെ ലിംഗസമത്വ അടുക്കള

ശീതൾ എം എ
Published on Jul 27, 2025, 04:48 PM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമ്പോൾ ഉള്ളടക്കത്തിൽ ലിംഗ നീതിയും ലിംഗ സമത്വവും ഉറപ്പ് വരുത്തുന്നു. ഇതിനായി നിലവിലെ പാഠപുസ്‌തകങ്ങൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കും. പുതിയ പാഠപുസ്തകം പൂർണമായും ലിംഗ സൗഹൃദമാക്കാനാണിത്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പുതിയ പാഠ്യപദ്ധതിയും പാഠപുസ്‌തകവും തയ്യാറാക്കിയപ്പോഴും ജെൻഡർ ഓഡിറ്റിംഗ് നടത്തിയിരുന്നു. സമാനമായ രീതിയാകും ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിനും ഉപയോഗിക്കുക.
13 വർഷത്തിന് ശേഷമാണ് എസ്‌സിഇആർടി ഹയർസെക്കഡറി പാഠപുസ്‌തകം പരിഷ്‌കരിക്കുന്നത്. ഭാഷാ പഠനം ഉൾപ്പെടെ 80 ടൈറ്റിലുള്ള ബുക്കാണ് പരിഷ്‌കരിക്കുക. ഈ പാഠപുസ്‌തകത്തിൽ ഉൾചേർക്കുന്ന പാഠഭാഗങ്ങളും ഫോട്ടോകളും ചിത്രങ്ങളും ലിംഗ സൗഹൃദപരമാണെന്ന് എസ്‌സിഇആർടി ഉറപ്പ് വരുത്തും. കേരളത്തിലെ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തെ പൂർണമായും ലിംഗസൗഹാർദമാക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്.
നേരത്തെ അക്കാദിമീഷ്യൻമാർ തയ്യാറാക്കിയിരുന്ന പാഠപുസ്‌തകം ഇപ്പോൾ ജനകീയാഭിപ്രായം തേടിയാണ് തയ്യാറാക്കുന്നത്. വിദ്യാർഥികളിൽനിന്നും അഭിപ്രായം തേടുന്നുണ്ട്. ഇതിന്റെ ഉദ്‌ഘാടനം കഴിഞ്ഞ ദിവസം തിുരവനന്തപുരത്ത് നടന്നിരുന്നു. വരും ദിവസങ്ങളിൽ വിവിധ മേഖലകളിൽ ചർച്ച നടക്കും. ഈ സമയത്തും പാഠപുസ്‌തകങ്ങളിൽ ലിംഗ സമത്വം കൊണ്ടുവരുന്ന കാര്യത്തിലും അഭിപ്രായം തേടും.









0 comments