വൈറലായി കരളുറപ്പിന്റെ കൊല്ലം കാഴ്ച

പുനലൂർ
പത്തടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച തൊഴിലാളിയെ സ്വന്തം കരവലയത്തിലാക്കി രക്ഷിച്ച ഗണേശന്റെ മനഃസാന്നിധ്യം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി. ഗണേശിന്റെ കരളുറപ്പിനും സഹജീവി സ്‌നേഹത്തിനും അഭിനന്ദനമാണെങ്ങും.
പുനലൂർ കലങ്ങുമുകൾ സ്വദേശി ഗണേശനാണ് സഹജീവിസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായത്. തെന്മല ഇടമണിൽ ഗണേശൻ കരാറെടുത്ത നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ജോലിക്കിടെയാണ് ഒന്നാം നിലയിൽ താൽക്കാലികമായി നിർമിച്ച തടിത്തട്ട് തകർന്ന് താഴേയ്‌ക്ക് വീണത്. താഴെനിന്നിരുന്ന ഗണേശൻ തൊഴിലാളിയെ നിമിഷാർധത്തിൽ കൈക്കുള്ളിലാക്കിയ വീഡിയോ ദൃശ്യം വൈറലായി.
സംഭവസ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.







0 comments