കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി: മന്ത്രി ജി ആർ അനിൽ

അങ്കമാലി
കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായതായി മന്ത്രി ജി ആർ അനിൽ. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫെയറിന്റെ രണ്ടാംദിവസത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ, ട്രഷറർ സി വി കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് പി കെ അയ്മു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി പ്രേമാനന്ദ്, എം വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രത്നകല രത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ് തുടങ്ങിയവർ സംസാരിച്ചു. ഫെയർ ഞായറാഴ്ച സമാപിക്കും.









0 comments