സപ്ലൈകോ ക്രമീകരണം ഏര്‍പ്പെടുത്തും

ഓണത്തിന്‌ വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും : മന്ത്രി ജി ആർ അനിൽ

g r anil
വെബ് ഡെസ്ക്

Published on Jul 22, 2025, 12:11 AM | 1 min read


കൊച്ചി

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവിൽ ആവശ്യത്തിന്‌ ലഭ്യമാക്കാൻ സപ്ലൈകോ ക്രമീകരണം ഏർപ്പെടുത്തും. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ സപ്ലൈകോ ആസ്ഥാനത്ത്‌ ചേർന്ന യോഗത്തിലാണ് തീരുമാനം.


ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പാക്കാനും അരിയുടെ വില കുറയ്ക്കാനും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അരി സംഭരിക്കുന്നതിന്‌ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിക്കഴിഞ്ഞു.


ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉൾനാടൻമേഖലകളിൽ ഉൾപ്പെടെ ലഭ്യമാക്കാൻ അരിവണ്ടികൾ ഏർപ്പെടുത്തും.


സപ്ലൈകോ വിൽപ്പനശാലകളിൽ സബ്സിഡി സാധനങ്ങളടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി എം ജി രാജമാണിക്യം, സപ്ലൈകോ എംഡി അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home