മുൻ എംഎൽഎ ആർ പരമേശ്വരപിള്ള അനുസ്മരണം 24ന്

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും നെയ്യാറ്റിൻകര മുൻ എംഎൽഎയുമായിരുന്ന ആർ പരമേശ്വരപിള്ളയുടെ 14-ാമത് അനുസ്മരണം ഏപ്രിൽ 24ന് നടക്കും.
അടിയന്തരാവസ്ഥകാലത്ത് തിരുവനന്തപുരം ജില്ലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച നേതാവായിരുന്ന ആർ പരമേശ്വരപിള്ളയുടെ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ കെ ഷൈലജ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, ആനാവൂർ നാഗപ്പൻ, എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവർ പങ്കെടുക്കും.









0 comments