മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു

justice p d rajan
വെബ് ഡെസ്ക്

Published on Aug 31, 2025, 10:08 AM | 1 min read

കൊച്ചി: റിട്ട. ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലർച്ചെ 5.30ന് കൊച്ചിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ആറന്മുളയിലേക്ക് കൊണ്ടുപോകും. 2013 മുതൽ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു.


പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജൻ 1995ൽ ആലപ്പുള എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യൽ സർവീസ് ആരംഭിച്ചത്. 2009ൽ നിയമസഭാ സെക്രട്ടറിയായി. 2012ൽ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. എൻആർഐ കമ്മീഷനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ പദവിയിൽ പ്രവർത്തിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home