കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

GOPALAKRISHNAN NAIR
വെബ് ഡെസ്ക്

Published on Jul 26, 2025, 06:08 PM | 1 min read

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറിയും ശാസ്ത്രകേരളം എഡിറ്ററും ആയിരുന്ന ഗോപാലകൃഷ്ണൻ നായർ(90) അന്തരിച്ചു. പ്രഭാത് ബുക്ക്സിന്റെ എഡിറ്റർ ആയിരുന്നു. ആരോഗ്യവിജ്ഞാനകോശവും ബാലവിജ്ഞാനകോശവും എഡിറ്റ് ചെയ്തിട്ടുണ്ട്.


1950 കളിൽ വിദ്യാർഥി ഫെഡറേഷൻ്റെ പ്രവർത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർടി അം​ഗമായി. 1971- 77 കാലഘട്ടത്തിൽ എം എൻ ഗോവിന്ദൻ നായർ വൈദ്യുതി - ഗതാഗത - ഭവന നിർമാണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കെൽട്രോണിൽ പി ആർ ഓ ആയി പ്രവർത്തിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Home