കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. കഴിഞ്ഞദിവസം രാത്രി എയർ അറേബ്യ വിമാനത്തിൽ റാസൽഖൈമയിലേക്ക് പോകാൻ എത്തിയ യാത്രക്കാരനാണ് 35,67,900 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ യുഎസ് ഡോളറുമായി (42000 USD) എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. കാർഡ് ബോർഡ് ബോക്സ് ലെയറുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കറൻസി. കസ്റ്റംസ് ആക്ടും ഫെമയും പ്രകാരം യാത്രക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments