18 പേർക്ക് ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചു

പ്രതീകാത്മകചിത്രം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഭക്ഷ്യവിഷബാധയേറ്റ് 18 പേർ ചികിത്സതേടിയ സംഭവത്തിൽ ഹോട്ടൽ അടപ്പിച്ചു. 26 –--ാം മൈൽ ജങ്‌ഷനിൽ പടപാടി കവലയിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽനിന്ന് ഷവർമ്മയും കുഴിമന്തിയും കഴിച്ച 18 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. പരാതിയെതുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി കടയ്ക്ക് സ്റ്റോപ് മെമ്മോ നൽകി ഹോട്ടൽ അടപ്പിച്ചു.









0 comments