ജയിലിൽ മത്സ്യകൃഷി വിളവെടുപ്പ്

കാട്ടാക്കട : നെട്ടുകാൽത്തേരി തുറന്ന ജയിലിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് സി കെ ഹരിന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ഫിഷറീസ് വകുപ്പിൻ്റെ സഹായത്താൽ നടപ്പാക്കിയ പദ്ധതിയിൽ റോഹു, കട്ല, ഗ്രാസ്കാർപ്പ് എന്നീ ഇന്നത്തിൽപ്പെട്ട 1000 കിലോഗ്രാം മത്സ്യം ലഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ ജയിൽ ഉൾപ്പെെടയുള്ള ജയിലുകളിലെ അന്തേവാസികൾക്ക് ഇന്നേ ദിവസത്തേക്കാവശ്യമായ മത്സ്യം ഇതുവഴി ലഭ്യമായി. കൂടാതെ തുറന്ന ജയിലിന് പുറത്തുള്ള സെയിൽസ് കൗണ്ടർ വഴി പൊതുജനങ്ങൾക്കും മത്സ്യം വിറ്റഴിച്ചു.
മത്സ്യകൃഷിയുടെ വിളവെടുപ്പിൽ തുറന്ന ജയിൽ സൂപ്രണ്ട് എസ് സജീവ്,കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ,വാർഡ് മെമ്പർ ശ്രീകല,ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സജീവ്, ജീന,അജയകുമാർ എന്നിവർ സംസാരിച്ചു.









0 comments