പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ - മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ - മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ നടന്നത്. 2025 മാർച്ചിലെ പ്ലസ് വൺ പൊതു പരീക്ഷയുടെ ചോദ്യപേപ്പർ തന്നെയാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്കും ഉപയോഗിച്ചത്.
3,16,396 വിദ്യാർഥികളാണ് പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. ഇതിൽ 35,812 വിദ്യാർഥികളുടെ ഫലം മെച്ചപ്പെട്ടിട്ടുണ്ട്. ഇതുൾപ്പെടെ 30% ന് മുകളിലായി സ്കോർ നേടിയ ഒന്നാം വർഷ വിദ്യാർഥികളുടെ ശതമാനം 68.62% ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നിട്ടുണ്ട്.
രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണയം പൂർത്തിയായിട്ടുണ്ട്. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പ്ലസ് വൺ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണ്ണയം നടന്നു വരികയാണ്. 4,13,589 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവർത്തികൾ പൂർത്തിയാക്കി പ്ലസ് വൺ പരീക്ഷാഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.









0 comments