വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ റീൽസ്; വരനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ കാറിൽ അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച മറ്റ് യുവാക്കൾക്കും എതിരെ വളയം പൊലീസ് ആണ് കേസെടുത്തത്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തി, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കല്ലാച്ചി ഇയ്യങ്കോടുള്ള വരന്റെ വീട്ടിൽനിന്ന് വധുവിന്റെ വീടായ പുളിയാവിലേക്ക് പുറപ്പെട്ട സംഘമാണ് അപകടകരമായ രീതിയിൽ വാഹനയാത്ര നടത്തിയത്. കാറുകളിലെ ഇരുവശത്തുമുള്ള വാതിലുകൾ തുറന്ന്, അതിനുമുകളിലിരുന്നാണ് യാത്ര ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ പിന്നീട് റീൽസ് ആക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടനെ പൊലീസ് കേസെടുക്കുകയായിരുന്നു. വിവാഹ ആഘോഷങ്ങൾക്കിടെ അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനവും പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരണവും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കെതിരെയാണ് കേസ്.








0 comments