ഫിലിം ചേംബർ തെരഞ്ഞെടുപ്പ്: മമ്മി സെഞ്ച്വറി സെക്രട്ടറി, സാബു ചെറിയാൻ വൈസ് പ്രസിഡന്റ്

film chamber
വെബ് ഡെസ്ക്

Published on Aug 27, 2025, 08:44 PM | 1 min read

കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. സാബു ചെറിയാൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിൻവലിച്ചിരുന്നു. ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സോണി തോമസ് നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിയിരുന്നു.


ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മലയാള സിനിമ നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമ പ്രതിനിധികൾ എന്നിവരടങ്ങിയ ഫിലിം ചേംബറിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്കാണ്‌ സജി മത്സരിക്കാനിരുന്നത്‌. വിതരണക്കാരുടെ പ്രതിനിധിക്കാണ്‌ അടുത്ത പ്രസിഡന്റ്‌ സ്ഥാനം. അഞ്ചുമാസം മുമ്പ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷനിൽ അംഗത്വമെടുത്താണ്‌ സജി നോമിനേഷൻ നൽകാനിരുന്നത്‌. അടിയന്തിര ഭരണസമിതിയോഗം ചേർന്ന്‌ തന്നെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സജിയുടെ രാജി.



deshabhimani section

Related News

View More
0 comments
Sort by

Home