ഒമ്പതാംക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ ക്രൂര മർദ്ദനം

FIGHT SSLC STUDENTS
വെബ് ഡെസ്ക്

Published on Jun 04, 2025, 03:05 PM | 1 min read

കോഴിക്കോട്: പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു. തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്.പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്.

പരിക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കൾക്ക് വിവരം അറിയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

നാലുമാസം മുമ്പ് അടിവാരം പള്ളിയിൽ അജിൽഷാന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായ ഒരു സംഘമാണ് ആക്രമണത്തിന് പിന്നിൽഎന്നാണ് വിവരം . ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home