ഒറ്റപ്പാലം മീറ്റ്‌നയിൽ സംഘർഷം: ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു

stabbed
വെബ് ഡെസ്ക്

Published on Apr 01, 2025, 12:08 PM | 1 min read

ഒറ്റപ്പാലം: മീറ്റ്‌നയിൽ സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും മീറ്റ്‌നയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാൾക്കുമാണ് വെട്ടേറ്റത്.


മീറ്റ്‌നയിൽ ഇരുസംഘങ്ങൾ തമ്മിൽ സംഘർഷം നടന്നതറിഞ്ഞ് പൊലീസ് ഇവിടേക്കെത്തിയിരുന്നു. അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘർഷം. ഇതിൽ ചിലർക്ക് പരിക്കേറ്റിരുന്നു.


തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.പോലീസ് അക്ബറിനെ കസ്റ്റഡയിൽ എടുത്ത് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്.


പരിക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ് നാരായണന് കൈയ്ക്ക് പരിക്കേറ്റതായാണ് വിവരം. .



deshabhimani section

Related News

View More
0 comments
Sort by

Home