ലഹരിക്കേസിൽ യുട്യൂബർ റിൻസി മുംതാസിന് ജാമ്യം, പിടികൂടിയത് മെത്താഫെറ്റമിൻ

കൊച്ചി: എംഡിഎംഎ കേസിൽ അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം. പിടികൂടിയത് മെത്തഫെറ്റമിൻ ആണെന്നുള്ള പരിശോധന ഫലവും വാണിജ്യ അളവിനേക്കാൾ കുറവാണ് കൈവശമുണ്ടായിന്നതെന്നും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. 20.55 ഗ്രാം എംഡിഎംഎ പിടിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
ഹർജിക്കാരി ദീർഘനാളായി കസ്റ്റഡിയിലാണെന്നും വിചാരണ അടുത്തൊന്നും തുടങ്ങാൻ സാധ്യതയില്ലാത്തതിനാൽ ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ജൂലൈ ഒൻപതിനാണ് കൊച്ചി പാലച്ചുവടുള്ള ഫ്ലാറ്റിൽ നിന്ന് റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിലായത്. അന്നു മുതൽ റിമാൻഡിലായിരുന്നു റിൻസി.









0 comments