മകൻ എൽഡിഎഫ് സ്ഥാനാർഥി, അച്ഛനെ തൊഴിൽ ചെയ്യുന്നതിൽനിന്ന് വിലക്കി കോൺഗ്രസിന്റെ പക

സി ആർ വിഷ്ണുവും അച്ഛൻ രാജനും
മുള്ളൻകൊല്ലി: വയനാട് മുള്ളൻകൊല്ലിയിൽ മകൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായതിനെ തുടർന്ന് അച്ഛന്റെ തൊഴിൽ തടഞ്ഞ് കോൺഗ്രസിന്റെ ക്രൂരത. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡ് പത്താണിക്കുപ്പില്‍ സ്ഥാനാർഥിയാകുന്ന സി ആർ വിഷ്ണുവിന്റെ പിതാവിന് നേരെയാണ് കോൺഗ്രസിന്റെയും ഐൻടിയുസിയുടെയും പ്രതികാര നടപടി.
വിഷ്ണുവിന്റെ പിതാവ് രാജൻ 22 വർഷത്തോളമായി ഐഎൻടിയുസി യൂണിയന്റെ ചുമട്ടുതൊഴിലാളിയാണ്. വെള്ളി രാവിലെ രാജൻ പണിക്ക് പോയപ്പോൾ ഐഎൻടിയുസിക്കാർ തടഞ്ഞു. മകൻ വിഷ്ണുവിനോട് നാമനിർദേശ പത്രിക നൽകരുതെന്ന് ആവശ്യപ്പെടണമെന്നും അല്ലെങ്കിൽ പണിയെടുക്കാൻ രാജനെ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാണ് വിഷ്ണു. തെരഞ്ഞെടുപ്പിൽ വിഷ്ണു മത്സരിക്കുന്നു എന്നറിഞ്ഞതുമുതൽ പ്രാദേശിക കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ രാജനെ ഭീഷണിപ്പെടുത്തിയിരുന്നു. ദീർഘകാലമായി ഐൻടിയുസിയിൽ സജീവപ്രവർത്തകനായ താൻ ഇന്നേവരെ സംഘടനക്കെതിരെ ഒന്നുംപറഞ്ഞിട്ടില്ലെന്നും, മകന്റെ രാഷ്ട്രീയം സ്വതന്ത്രമായ തീരുമാനമാണെന്നും രാജൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments