ആറാംക്ലാസുകാരന്റെ കൈ തല്ലിയൊടിച്ച അച്ഛൻ അറസ്റ്റിൽ

കളമശേരി: ആറാംക്ലാസുകാരന്റെ കൈ തല്ലിയൊടിച്ച കേസിൽ അച്ഛനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുസാറ്റ് കോളനിയിൽ ശനി രാത്രി 8.30നായിരുന്നു സംഭവം. ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് മദ്യലഹരിയിൽ മകനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്.
മകന്റെ സ്കൂൾബാഗിൽ ഇൻസ്ട്രുമെന്റ് ബോക്സ് കാണാത്തതിനെ തുടർന്നായിരുന്നു മർദനം. ബോക്‌സ് നഷ്‌ടപ്പെടുത്തിയെന്നു പറഞ്ഞ് ശകാരിച്ചു. രാത്രി കൈക്ക് വേദന കൂടിയതോടെ അച്ഛൻതന്നെ കുട്ടിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. മകൻ സൈക്കിളിൽനിന്ന് വീണെന്നാണ് ഡോക്ടറോട് പറഞ്ഞത്.
എന്നാൽ, അടുത്തദിവസം കുട്ടിയുടെ അമ്മ കാണാനെത്തിയതോടെയാണ് തന്നെ അച്ഛൻ തല്ലിയതാണെന്ന് കുട്ടി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽനിന്ന് വിവരം അറിയിക്കുകയും കളമശേരി പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.









0 comments