തലശേരിയിൽ കടലിൽ ഒഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപെടുത്തി

കണ്ണൂർ : തലശേരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപെടുത്തി. കൊൽക്കത്ത സ്വദേശികളായ മലൈ ഭദ്ര, മകൻ രാജേശ്രീ ഭദ്ര എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തലശേരിക്കടുത്തുള്ള കൊടുവള്ളി മണക്കാ ദ്വീപിന് സമീപമാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ശനി പകൽ 3മണിയോടെയായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് അച്ഛനെയും മകനെയും രക്ഷപ്പെടുത്തിയത്. അവധി ആഘോഷിക്കാൻ തലശേരിയിലെത്തിയതാണ് ഇരുവരും. ബംഗളൂരുവിൽ വിദ്യാർഥിയാണ് രാജശ്രീ ഭദ്ര.









0 comments