ഫാഷൻ ​ഗോൾഡ് തട്ടിപ്പ്; എം സി കമറുദീനെയും പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റ് ചെയ്തു

kamaruddinpookkoya
വെബ് ഡെസ്ക്

Published on Apr 09, 2025, 05:27 PM | 1 min read

കാസർകോട്: ഫാഷൻ ​ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീ​ഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി ടികെ പൂക്കോയ തങ്ങളും അറസ്റ്റിലായി.


കാസർകോട്, കണ്ണൂർ ജില്ലകളിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികൾ ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നും ഇ ഡി കണ്ടെത്തി.


നേരത്തെ മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട ‘ഫാഷൻ ഗോൾഡ്’ തട്ടിപ്പുകേസിൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് കമ്പനിയുടെ സ്ഥാവര സ്വത്തുൾപ്പെടെ 19.60 കോടി രൂപയുടെ സ്വത്താണ് താൽക്കാലികമായി കോഴിക്കോട്‌ ഇഡി കണ്ടുകെട്ടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home