ഫാം സ്റ്റേ ഉടമയിൽ നിന്നും ഏൽക്കേണ്ടിവന്നത് ക്രൂര മർദ്ദനം: വെള്ളയൻ

പാലക്കാട്: മുതലമടയില്‍ ഫാം സ്റ്റേ ഉടമയിൽ നിന്നും നേരിട്ടത് ക്രൂര മർദനമെന്ന് വെള്ളയൻ. നിരവധി തവണ മർദിച്ചു. അഞ്ച് ദിവസം ഭക്ഷണം നൽകിയില്ല. ഫാംസ്റ്റേക്കുള്ളിലെ ഇരുട്ടുമുറിയിൽ കൊണ്ടുപോയി നിരന്തരം മർദ്ദിച്ചു . ഉഷ എന്ന പണിക്കാരിയും തല്ലി. ചൂല് വെച്ച് തല്ലി. ബിയർ കഴിച്ചതിന്റെ പേരിൽ ഫാം സ്റ്റേ ഉടമ പ്രഭു ക്രൂരമായി മർദ്ദിച്ച ആദിവാസി വെള്ളയന്‍ പറയുന്നു
വെള്ളയൻ ജോലി ചെയ്തിരുന്ന തോട്ടത്തിന് താഴെയാണ് ഫാംസ്റ്റേയിലെത്തുന്നവർക്ക് വേണ്ട മദ്യം സൂക്ഷിച്ചിരുന്നത്. ഇതിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബിയർ ബോട്ടിൽ തന്റെ മുറിയിലേക്ക് കൊണ്ടുവന്ന് കഴിക്കുകയായിരുന്നു. തുടർന്ന പ്രഭു ബിയർ ബോട്ടിൽ കാണുകയും അതിന്റെ പേരിൽ മുറിയിൽകൊണ്ടുവന്ന് ക്രൂരമായി ചോദ്യം ചെയ്യുകയുമായിരുന്നു.
പ്രഭുവിന്റെ അമ്മയെ അറസ്റ്റ് ചെയ്തു. പ്രഭു നിലവിൽ ഒളിവിലാണ്. മറ്റൊരു ജീവനക്കാരൻ എത്തിയതിനാലാണ് രക്ഷപ്പെട്ടതെന്ന് വെള്ളയൻ പറഞ്ഞു. പ്രഭു തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം.









0 comments