ആർഎസ്‌എസിന്റെ അരുംകൊല; സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയെ കൊലപ്പെടുത്തിയത് വെട്ടിയും കുത്തിയും

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് ബിജെപി പ്രവർത്തകൻ വിഷ്ണു എന്ന് ദൃക്സാക്ഷി. ഞായർ രാത്രി 8.30ന് ബിജെപിയുടെ ഗുണ്ടാസംഘം ജിതിൻ ഷാജിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കാറിൽ നിന്ന് വടിവാളെടുത്തപ്പോൾ മൂന്നുപേർ ജിതിനെ പിടിച്ചു നിർത്തിക്കൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
ഞായർ രാത്രി 8.30ന് ബിജെപിയുടെ ഗുണ്ടാസംഘത്തിൽപെട്ട വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേർന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മർദിച്ചിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പർ ശ്യാം, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് ബിജെപി പ്രവർത്തകൻ വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേറ്റു. തുടയിലും വെട്ടേറ്റു.
ബിജെപി അക്രമി സംഘം കുത്തികൊലപ്പെടുത്തിയ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോകുന്നു.മൃതദേഹത്തിനരുകിൽ ബന്ധുക്കൾ
പെരുനാട്ടിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തിലേക്ക് പോകും വിധമുള്ള തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. ആർഎസ്‌എസിന്റെ ആക്രമണം എപ്പോഴും സിഎിഐ എമ്മിന്റെ നേരെയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.









0 comments